തൃക്കരിപ്പൂർ: അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാതിജീവൻ നഷ്ടപ്പെട്ട മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ ഓടി ഇപ്പുറത്തെത്തി. ലക്ഷ്യം ഒന്നുമാത്രം ആ ജീവൻ രക്ഷിക്കാൻ രക്ഷിക്കണം. നിർത്തിയിട്ട ഓട്ടോയിൽ കയറ്റി നേരേ ആശുപത്രിയിലേക്ക്, പക്ഷെ ഷാക്കിർ എന്ന മാധ്യമപ്രവർത്തകന്റെ ആ ശ്രമം വെറുതെയായി… മുഹമ്മദ് മരണത്തിനു കീഴടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വലിയപറമ്പ് ബീരാൻകടവ് ബോട്ടുജെട്ടിക്ക് സമീപം ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഇ.എം.ബി. മുഹമ്മദി(13)നെ തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലേക്ക് കുതിക്കുമ്പോഴേക്കും വെള്ളാപ്പിലെ റെയിൽവേ […]









