വാഷിങ്ടൻ: ഒരുകാലത്ത് യുഎസ് വ്യോമത്താവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2001 സെപ്റ്റംബർ 11 ലെ ആക്രമണങ്ങൾക്കു ശേഷമാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ സൈനിക നിയന്ത്രണം ഏറ്റെടുത്തത്. 2021 ൽ യുഎസ് സൈന്യം പിൻവാങ്ങിയതോടെ താവളത്തിന്റെ നിയന്ത്രണം താലിബാനായി. ഇതിനിടെ യുഎസ് പിന്തുണയുള്ള കാബൂളിലെ സർക്കാരിനെ താലിബാൻ അട്ടിമറിച്ചു. ഇതിനിടെ താവളം തിരികെ വേണമെന്ന ആവശ്യവുമായി അമേരിക്കയെത്തി. താവളം തിരികെ ലഭിക്കാൻ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ […]









