തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ തന്നെ കർമ്മികത്വത്തിൽ നടന്ന സംഘടിപ്പിച്ച അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രഹസനമായെന്ന് വിഡി സതീശൻ. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംഗമത്തിൽ യോഗി ആദിത്യനാഥിൻറെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്നും വിഡി സതീശൻ പ്രസ്താവനയിൽ ചോദിച്ചു. അയ്യപ്പ […]









