
കൊച്ചി: ആഗോള അയ്യപ്പ സംഘമെത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തങ്ങളുടെ ഓർക്കസ്ട്ര ടീമിലെ അംഗമായ കൊച്ചു എന്ന് വിളിക്കുന്ന ബെനറ്റ് ആണെന്ന് ഗായകൻ ഇഷാൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20ന് പുനലൂർ–മൂവാറ്റുപുഴ പാതയിൽ മന്ദിരം ജംങ്ഷനും വാളിപ്ലാക്കൽപടിക്കും മധ്യേ പൊട്ടങ്കൽപടി വളവിലാണു അപകടം നടന്നത്. മന്ദിരം, വാളിപ്ലാക്കൽ ഭാഗങ്ങളിൽ നിന്നെത്തിയ കാറുകളാണ് കൂട്ടിയിടിച്ചത്. മന്ദിരം ഭാഗത്തു നിന്നെത്തിയ കാർ ഓടിച്ചിരുന്നത് ബെനെറ്റാണ്.
ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഇന്നലെ ഞങ്ങളുടെ ബാന്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ wrong side കയറി വന്ന fortuner ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ surgery കഴിഞ്ഞു..
ALSO READ: ‘ആ സുഹൃത്ത് മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു’: അനുപമ പരമേശ്വരൻ
ഗിറ്റാറിസ്‌റ്റ് ഡോണിക്കും തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സർജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തിൽ ആണ്. കുടുംബ അംഗകളും ഞങ്ങൾ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയിൽ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനും, സപ്പോർട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാകണം.
The post ‘അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു മരണപെട്ടു, രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്’; ഗായകൻ ഇഷാൻ ദേവ് appeared first on Express Kerala.









