കൊച്ചി: ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ സ്വർണത്തിന്റെ കുതിപ്പ് ശര വേഗത്തിൽ. ഇന്ന് രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വർദ്ധിച്ചത്. രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണ വില 3748 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.42 ആയിരുന്നു. എന്നാൽ 3 മണിക്കുള്ള വില നിലവാരം അനുസരിച്ച് 3786 ഡോളറായി ഉയരുകയും, രൂപ ദുർബലമായി വിനിമയ നിരക്ക് 88.74 ലേക്കുമെത്തി. ഇതോടെ രണ്ടാമത് 125 രൂപ ഗ്രാമിനും1000 രൂപ പവനും വില […]









