തിരുവനന്തപുരം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനില്‍ ജീവനൊടുക്കിയ സംഭവത്തിൽ കന്റോണ്‍മെന്റ എസിപി അന്വേഷണം നടത്തും. അനില്‍ വലിയ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പൂജപ്പുര പൊലീസില്‍ മൊഴി നല്‍കി. സൊസൈറ്റിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞത് അനില്‍കുമാര്‍ തന്നെയാണെന്ന് പരാതിക്കാരിയായ വല്‍സല വെളിപ്പെടുത്തി. സ്‌റ്റേഷനിലേക്കു പോകാന്‍ ഓട്ടോയ്ക്കു പണം നല്‍കിയതും അനില്‍കുമാര്‍ ആയിരുന്നുവെന്ന് വല്‍സല പറഞ്ഞു. ജീവനൊടുക്കുന്നതിനു പത്തു ദിവസം മുന്‍പാണ് പരാതി നല്‍കാന്‍ അനില്‍ […]









