കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.വീട്ടുടമയുടെ കൈയില്‍നിന്ന് ഒരാള്‍ വാടകയ്‌ക്കെടുക്കുകയും അയാളുടെ കൈയില്‍നിന്ന് മറ്റൊരുയുവതി ഹോസ്റ്റല്‍നടത്താന്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തതാണ് ഈ വീടെന്നും കസബ പോലീസ് പറഞ്ഞു. ആ യുവതി കുട്ടികളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും കസബ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി കാളൂര്‍ റോഡിലുള്ള ഒരു ഹോസ്റ്റലില്‍ താത്കാലികമായാണ് ഇവര്‍ താമസിച്ചത്. വസ്ത്രങ്ങള്‍ വീട്ടിനുള്ളിലായതിനാല്‍ ബുധനാഴ്ച രാത്രി […]









