തിരുവനന്തപുരം: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസ് ദൗത്യം ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ പ്രതികരണവുമായി ‘ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന്, സാധിക്കുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണമെന്ന് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. വാഹനം കടത്താന്‍ ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബഹുമതികള്‍ക്ക് ശുപാര്‍ശചെയ്യണമെന്നും പ്രവീണ്‍ കുറിച്ചു.’ഞാന്‍ എഴുതി സംവിധാനംചെയ്ത, ഇന്ത്യ മുഴുവന്‍ വിവാദവും വാര്‍ത്തയുമായ സിനിമയെപ്പറ്റിയുള്ള ഒരുപോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും ട്രാഫിക് കഴിഞ്ഞദിവസം വണ്ടിവാങ്ങുന്നതുമായി ബന്ധപ്പെട്ട് […]









