തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ പ്രതികരണവുമായി നടൻ അമിത് ചക്കാലയ്ക്കൽ. കസ്റ്റംസ് വീട്ടിലെത്തി ഗരേജിൽ പരിശോധന നടത്തിയിരുന്നെന്നും തൻറെ ഒരു വാഹനം കൊണ്ടുപോയിയെന്നും നടൻ വെളിപ്പെടുത്തി. തൻറെ ഗരേജിൽ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാർട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. കോയമ്പത്തൂർ സംഘത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാർട്സ് വിൽക്കുകയായിരുന്നു. ഈ പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എൻറെതല്ല. ഒരു വാഹനം മാത്രമാണ് എൻറേത്. ആ വണ്ടി കഴിഞ്ഞ […]









