മെക്സിക്കോ സിറ്റി: അമ്മയ്ക്കൊപ്പം പോയി സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ നടത്തിയ 14-കാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാൻഗോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിയാണ് സർജറിക്കിടെ മരിച്ചത്. സെപ്റ്റംബർ 20-നായിരുന്നു സംഭവം. പിതാവിന്റെ അറിവില്ലാതെ അമ്മയുടേയും അമ്മയുടെ കാമുകന്റേയും സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. പിതാവ് കാർലോസ് അരെല്ലാനോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ അമ്മയുടെ കാമുകനും പെൺകുട്ടിയുടെ കാമുകനായ പ്ലാസ്റ്റിക് സർജനുമെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തു. ആദ്യം പിതാവ് സംഭവം […]









