
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. മാതാപിതാക്കളുടെ ഒരേയൊരു മകളായ, അർഹരായ വിദ്യാർത്ഥിനികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Also Read: UPSC CSE മെയിൻസ് ഫലം 2025; ഉടൻ പ്രഖ്യാപിക്കും
അർഹതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും
ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ, വിദ്യാർത്ഥിനികൾ CBSE പത്താം ക്ലാസ് പരീക്ഷയിൽ 70 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിരിക്കണം. കൂടാതെ, നിലവിൽ CBSE-അഫിലിയേറ്റഡ് സ്കൂളുകളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവരായിരിക്കണം. പ്രതിമാസം 2,500 രൂപയിൽ കൂടുതൽ ട്യൂഷൻ ഫീസ് ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അർഹത. NRI വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 6,000 രൂപ വരെ ട്യൂഷൻ ഫീസ് പരിധിയോടെ അപേക്ഷിക്കാം. കുടുംബത്തിൻ്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 23 ആണ്.
അപേക്ഷിക്കാൻ, വിദ്യാർത്ഥികൾ CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്, സ്കോളർഷിപ്പ് അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കണം.
Also Read: തെലങ്കാന നീറ്റ് യുജി 2025; രണ്ടാം റൗണ്ടിനുള്ള വെബ് ഓപ്ഷൻ സൗകര്യം തുറന്നു
സ്കോളർഷിപ്പ് പുതുക്കൽ
11-ാം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ ശേഷം 12-ാം ക്ലാസിലേക്ക് സ്കോളർഷിപ്പ് പുതുക്കാൻ സാധിക്കും. ഇതിന് 11-ാം ക്ലാസിൽ മൊത്തം 50% മാർക്ക് നിലനിർത്തണം. സ്കൂൾ മാറുന്നതിനോ കോഴ്സുകൾ മാറ്റുന്നതിനോ ബോർഡിൻ്റെ മുൻകൂർ അനുമതി ആവശ്യമാണ്. സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങളും സ്വീകരിക്കാം.
അപേക്ഷാ ഫോം: ഓൺലൈനായി പൂരിപ്പിച്ച അപേക്ഷാ ഫോം,വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
പത്താം ക്ലാസ് മാർക്ക് ഷീറ്റ്: CBSE പത്താം ക്ലാസ് പരീക്ഷയിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയതിൻ്റെ തെളിവ്.
മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്: കുടുംബത്തിൻ്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയാണെന്ന് തെളിയിക്കുന്ന രേഖ.
ഡിക്ലറേഷൻ ഫോം: മാതാപിപിതാക്കൾക്ക് ഒരു മകൾ മാത്രമാണുള്ളതെന്ന് വ്യക്തമാക്കുന്ന ഡിക്ലറേഷൻ ഫോം. ഇത് സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം.
സ്കൂൾ ലെറ്റർഹെഡ്: നിലവിൽ 11-ാം ക്ലാസിൽ പഠിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സ്കൂൾ അധികൃതരുടെ കത്ത്.
The post സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് 2025: ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു appeared first on Express Kerala.









