തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടി കുറ്റക്കാരന്‍. കേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധിക്കും. തിരുവനന്തപുരം പോക്സോ കോടതിയില്‍ നടന്ന അതിവേഗ വിചാരണയിലാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ടെന്റില്‍ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം […]









