
കേരളത്തിൻ്റെ പ്രിയപ്പെട്ട ന്യൂജൻ കോമ്പോയായ നസ്‌ലിനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്നു. ‘പ്രേമലു’വിന്റെ വൻ വിജയത്തിനു ശേഷം, ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ആണെന്നാണ് റിപ്പോർട്ട്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ സൂപ്പർ ഹിറ്റിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രേമലുവിലെ ഇരുതാരങ്ങളുടെയും കെമിസ്ട്രി പോലെ ഈ പുതിയ ചിത്രവും പ്രേക്ഷകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആഷിഖ് ഉസ്മാൻ ആണ് മോളിവുഡ് ടൈംസ് പ്രൊഡ്യൂസ് ചെയ്യുന്നത്.
Also Read: ‘തിരുമ്പി വന്തിട്ടേൻ’! മമ്മൂട്ടിയുടെ ഗംഭീര മടങ്ങി വരവ്
നസ്‌ലിൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക എന്ന ചിത്രവും, സംഗീത് കേന്ദ്ര കഥാപാത്രമായി എത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവ്വവും തീയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിയിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന വാർത്തകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് മോളിവുഡ് ടൈംസ് എത്തുന്നത്.
The post ‘പ്രേമലു’ കോമ്പോ തിരിച്ചെത്തുന്നു! നസ്‌ലിൻ, സംഗീത് പ്രതാപ് ടീം വീണ്ടും ഒന്നിക്കുന്നു appeared first on Express Kerala.









