കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിടിവാതിൽക്കലെത്തി നിൽക്കെ, നിലമ്പൂർ പ്രശ്നങ്ങളെ അവിടെ വിട്ട് യുഡിഎഫിനൊപ്പം ചേരാൻ പി.വി. അൻവർ ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റഡ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്താനുള്ള ചർച്ചകൾ അൻവർ ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇതിനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്ത് വച്ചായിരുന്നു ഇരുവരും കണ്ടത്. തുടർന്ന് സണ്ണി ജോസഫുമായി പി.വി. അൻവർ ഫോണിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള […]









