കണ്ണൂർ: അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ തുടരുന്നതിനിടെ പാർട്ടിയെ വെട്ടിലാക്കുന്ന പോസ്റ്റുമായി മുതിർന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജ്. ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാർ ആദരമർപ്പിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. […]









