ആലപ്പുഴ: 19 വർഷം മുൻപ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ (52) എങ്ങനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നു മൃതദേഹം എങ്ങനെ കൈകാര്യം ചെയ്തുവെന്നും സെബാസ്റ്റ്യൻ (68) വിവരിക്കുമ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു. ഇതോടെ കാണാതായ മറ്റു മൂന്നുപേരും സമാന രീതിയിൽ അതി ക്രൂരമായി കൊല്ലപ്പെട്ടുവെന്ന സംശയം ബലപ്പെടുന്നു. 19 വർഷം മുൻപ് കാണാതായിരുന്ന ബിന്ദു പത്മനാഭനെ താൻ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്നു കേസിൽ പ്രതിസ്ഥാനത്തുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയിരുന്നു. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വിറ്റപ്പോൾ […]









