തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വായിച്ച കണക്കുകൾ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി വിഡി സതീശൻ. താൻ സ്വയമുണ്ടാക്കിയ കണക്കല്ലെന്നും തനിക്ക് നിങ്ങളുടെ മന്ത്രി ഒ.ആർ.കേളു നൽകിയ മറുപടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. പട്ടികജാതി/പട്ടിക വർഗ സ്‌കോളർഷിപ്പ്, ചികിത്സ സഹായം- 158 കോടി കുടിശിക നൽകാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓരോ വിഭാഗത്തിനും നൽകാനുള്ള കണക്ക് എടുത്തു പറഞ്ഞായിരുന്നു പ്രതിപക്ഷ […]









