Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ

by News Desk
September 29, 2025
in BAHRAIN
വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ

മനാമ : അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹ്യ മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ . ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി – അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ കൊണ്ടുവന്നത്. നാടിന്റെ സമസ്തമേഖലകളെയും സ്പർശിച്ച സമഗ്രമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. ആരോഗ്യ, വിദ്യാഭ്യാസ , പശ്ചാത്തല വികസന, സാമൂഹിക രംഗങ്ങളിൽ എല്ലാം ആ മാറ്റം പ്രകടമാണ്.

നവംബർ ഒന്നോടു കൂടെ അതിദരിദ്രർ ഇല്ലാത്ത ഒരു നാടായി കേരളം പ്രഖ്യാപിക്കപ്പെടാൻ പോവുകയാണ്. ശബരിമലയെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അറുപത്തിയഞ്ച് ലക്ഷം വയോധികർക്ക് പെൻഷൻ നൽകി വരുന്നു. ലക്ഷക്കണക്കിന് ഭാവന രഹിതർക്ക് വീടും , ലക്ഷക്കണക്കിന് മനുഷ്യർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ ഉടമകളാക്കിയും മാറ്റി.

ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ചേർത്ത് പിടിക്കുന്നതിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സർക്കാർ നോർക്ക റൂട്സ് വഴി പ്രവാസികൾക്കായി ആരംഭിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ. പദ്ധതിയിൽ ചേരുന്നവർക്ക് കാത്തിരിപ്പ് കാലാവധി ഇല്ലാ എന്നതും എല്ലാ പ്രായക്കാർക്കും ഒരേ പ്രീമിയം എന്നതും നിലവിലുള്ള രോഗാവസ്ഥയിലും പദ്ധതിയിൽ ചേരാം എന്നതും ഉൾപ്പെടെ ഉള്ള സവിശേഷതകൾ പ്രവാസികൾക്ക് വലിയ പ്രയോജനം ചെയ്യും. മുഴുവൻ പ്രവാസികളും കുടുംബാംഗങ്ങളും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിയുടെ ഗുണം പ്രയാജനപ്പെടുത്തണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ പലസ്തീനിൽ നടത്തി വരുന്ന ക്രൂരതക്ക് അറുതിവരുത്താൻ ലോക രാജ്യങ്ങൾ ഒന്നിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം ഏഷ്യൻ രാജ്യങ്ങൾക്കും അറബ് രാജ്യങ്ങൾക്കും മേൽ ഭീഷണിയായി നിലനിൽക്കുന്ന അമേരിക്കയുടെ സാമ്പത്തിക യുദ്ധമുറയായ ഇറക്കുമതി ചുങ്കം ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്നും അതിജീവിക്കുന്നതിന്ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം അട്ടിമറിച്ചും അനഭിമതരായവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയും പൗരത്വം തന്നെ ഇല്ലാതാക്കിയും ബീഹാർ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ബിജെപി നടത്തുന്ന പ്രവൃത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം സംരക്ഷിക്കാനും , ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനും നാടിനും , സാധാരണ ജനങ്ങൾക്കും , പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ സംഭാവന ചെയ്ത സീതാറാം യെച്ചൂരിയുടെയും അഴീക്കോടൻ രാഘവന്റെയും ഓർമ്മകൾ ഊർജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണ പരിപാടിയിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അഭിവാദ്യം ചെയ്തു സംസാരിച്ചു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു

പാളികൾ-തട്ടിയെടുത്തത്-സ്വർണത്തിന്-വേണ്ടിയല്ല,-നടന്നത്-വിശ്വാസ-കച്ചവടം,-അയ്യന്റെ-മുന്നിൽ-വർഷങ്ങളോളം-ഇരുന്ന-പാളികൾ-വിറ്റാൽ-കോടികൾ-കൈക്കലാക്കാം,-​​നവീകരണത്തിന്-കൊണ്ടുപോയ-പാളിയല്ല-കൊണ്ടുവന്നതെന്ന്-മഹേഷ്-പണിക്കര്‍

പാളികൾ തട്ടിയെടുത്തത് സ്വർണത്തിന് വേണ്ടിയല്ല, നടന്നത് വിശ്വാസ കച്ചവടം, അയ്യന്റെ മുന്നിൽ വർഷങ്ങളോളം ഇരുന്ന പാളികൾ വിറ്റാൽ കോടികൾ കൈക്കലാക്കാം, ​​നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല കൊണ്ടുവന്നതെന്ന് മഹേഷ് പണിക്കര്‍

ഇവിടെ-നിന്നാല്‍-ഇയാള്‍ക്ക്-ഡല്‍ഹിയില്‍-പണിയൊന്നുമില്ലേന്ന്-ചോദിക്കും…-ഡല്‍ഹി-പോയാല്‍-ചോദിക്കും-നാട്ടില്‍-കാണാന്‍-ഇല്ലല്ലോയെന്ന്,-മരിച്ചവരെകൊണ്ട്-വോട്ട്-ചെയ്യിപ്പിച്ചവരാണ്-തന്നെ-അവഹേളിക്കാൻ-നടക്കുന്നത്,-കലുങ്ക്-സം​ഗമത്തെ-സർക്കാർ-എന്തിനിത്ര-ഭയപ്പെടുന്നു??-സംസ്ഥാനത്ത്-ഡബിൾ-എൻജിൻ-സർക്കാർ-വരണമെന്ന്-സുരേഷ്-​ഗോപി

ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും… ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്, മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ അവഹേളിക്കാൻ നടക്കുന്നത്, കലുങ്ക് സം​ഗമത്തെ സർക്കാർ എന്തിനിത്ര ഭയപ്പെടുന്നു?? സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് സുരേഷ് ​ഗോപി

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.