
ദുബായ്: ഇന്ത്യയുടെ അഭിഷേക് ശര്‍മ്മയാണ് ഏഷ്യാ കപ്പ് ടൂര്‍ണ്ണമെന്‍റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അഭിഷേക് ശര്‍മ്മയുടെ മികച്ച ഓള്‍ റൗണ്ട് പ്രകടനമായിരുന്നു ഇന്ത്യയുടെ പല നിര്‍ണ്ണായക വിജയത്തിനും കാരണമായത്. ഏഴ് ഇന്നിംഗ്സില്‍ നിന്നും 314 റണ്‍സാണ് അഭിഷേക് ശര്‍മ്മ വാരിക്കൂട്ടിയത്. ഇതാണ് അഭിഷേക് ശര്‍മ്മയെ ഏഷ്യാകപ്പിലെ മികച്ച താരമാക്കിയത്.
സമ്മാനമായി ചൈന നിര്‍മ്മിച്ച എസ് യു വിയായ ഹവല്‍ എച്ച് 9 ആണ് സമ്മാനമായി ലഭിച്ചത്. ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് (ജിഡബ്ല്യുഎം) എന്ന ചൈനീസ് കാര്‍ നിര്‍മ്മാണക്കമ്പനിയാണ് ഹവല്‍ എച്ച് 9 നിര്‍മ്മിച്ചത്. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ നിര്‍മ്മാണത്തിലെ എക്സ്പേര്‍ട്ടുകളാണ് ചൈനയിലെ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ്.
എഴ് സീറ്റര്‍ എസ് യുവി ആണ് ഹവല്‍ എച്ച് 9. ഇതിന്റെ വില 33.63 ലക്ഷമാണെന്ന് പറയപ്പെടുന്നു.









