
പനജി: ഗോവയില്‍ ഒക്ടോബര്‍ 31ന് ആരംഭിക്കുന്ന ഫിഡെ ചെസ് ലോകകപ്പ് 2025ല്‍ ഒന്നാം റാങ്ക് ഡി. ഗുകേഷിന്. രണ്ടും മൂന്നും റാങ്കിലും ഇന്ത്യക്കാര്‍ തന്നെ. അര്‍ജുന്‍ എരിഗെയ്സിയാണ് രണ്ടാം റാങ്കെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്കാണ് മൂന്നാം റാങ്ക്.
ഇന്ത്യയില്‍ നിന്നും 24 താരങ്ങള്‍ മാറ്റുരയ്‌ക്കും. അവര്‍ ഇപ്രകാരമാണ്.
ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍, വിദിത് ഗുജറാത്തി, അരവിന്ദ് ചിതംബരം, പ്രണവ്, കാര്‍ത്തികേയന്‍ മുരളി, സധ്വാനി റൗണക്, പ്രണേഷ് എം, മെന്‍ഡോങ്ക ലിയോണ്‍ ല്യൂക്, നാരായണന്‍ എസ് എല്‍, ഇനിയന്‍ പ, കാര്‍ത്തികേയന്‍ വെങ്കട് രാമന്‍, ദീപ്തയാന്‍ ഘോഷ് സൂര്യ ശേഖര്‍ ഗാംഗുലി, ആരോണ്യക് ഘോഷ്, രാജ ഋത്വിക്, ലളിത് ബേബി എം.ആര്‍, ദിവ്യ ദേശ്മുഖ്, ഗുസെയ്ന്‍ ഹിമാല്‍, ഹര‍്ഷ് വര്‍ധന്‍ ജിബി, നീലാഷ് സാഹ എന്നിവര്‍.
ലോകത്തിലെ മികച്ച ഗ്രാന്‍റ് മാസ്റ്റര്‍മാരായ അനീഷ് ഗിരി, വിന്‍സെന്‍റ് കെയ്‌മര്‍, വെസ്ലി സോ തുടങ്ങി മികച്ച വിദേശതാരങ്ങളും പങ്കെടുക്കും.
ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാം. 2026ല്‍ ചെസ് ലോക കിരീടത്തിനായി ഡി.ഗുകേഷുമായി മത്സരിക്കുന്ന എതിരാളിയെ തെരഞ്ഞെുടുക്കുന്ന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ്. .









