ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതിരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.’പ്രതികാരം ചെയ്യാന്‍ മനസ്സില്‍ തോന്നിയിരുന്നു’ എങ്കിലും സര്‍ക്കാര്‍ സൈനിക നടപടിക്ക് മുതിര്‍ന്നില്ലെന്ന് ചിദംബരം വ്യക്തമാക്കി. പരാമര്‍ശങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തി.175 പേരുടെ ജീവനാണ് മുംബൈ ഭീകരാക്രമണത്തില്‍ അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും […]









