
കോഴിക്കോട്: ഒരു ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അടുത്ത സീസണില്‍ അത് നിലനിര്‍ത്തുക എന്നത്. അത്തരമൊരു സാഹചര്യത്തിലാണ് കേരള സൂപ്പര്‍ ലീഗില്‍ കാലിക്കറ്റ് എഫ്‌സി ഇത്തവണ ഇറങ്ങുന്നത്. കാരണം കെഎസ്എല്ലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉദ്ഘാടന സീസണില്‍ ചാമ്പ്യന്മാരായത് കാലിക്കറ്റ് എഫ്‌സിയാണ്. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്തുക എന്നതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ അവര്‍ ഈ വര്‍ഷത്തേക്കുള്ള ടീമിനെ അവതരിപ്പിച്ചു.
ഒക്ടോബര്‍ രണ്ടിന് രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോല്‍പ്പിച്ച ഫോഴ്‌സ കൊച്ചിയുമായാണ് കാലിക്കറ്റ് എഫ്‌സിയുടെ ആദ്യ മത്സരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന വിദേശ താരങ്ങളില്‍ ഘാനക്കാരന്‍ റിച്ചാര്‍ഡ് ഒസെയ് അഗയേമാങിനെ ഈ സീസണില്‍ അവര്‍ നിലനിര്‍ത്തി. കൂടാതെ ഗോള്‍കീപ്പര്‍ അമന്‍കുമാര്‍ സാഹ്നി, മുഹമ്മദ് നിയാസ്, പ്രതിരോധത്തില്‍ എം. മനോജ്കുമാര്‍, മുഹമ്മദ് സലിം, മുഹമ്മദ് അസ്ലം, മധ്യനിരയില്‍ മുഹമ്മദ് അര്‍ഷഫ് എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്.
പ്രതിരോധത്തില്‍ അര്‍ജന്റീനക്കാരനായ അലക്‌സിസ് ഗാസ്റ്റണ്‍ സോസ, ഘാനക്കാരന്‍ റിച്ചാര്‍ഡ് ഒസെയ് അഗയേമാങ്, മധ്യനിരയില്‍ അര്‍ജന്റീനക്കാരായ ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്ലൂറി, നഹുവല്‍ ജോനാഥന്‍ പെരേര, ബ്രസീലിയന്‍ താരം യൂറി ഡി ഒളിവേര മുന്നേറ്റത്തില്‍ പരാഗ്വെയില്‍ നിന്നുള്ള എന്‍ റിക് ഹാവിയര്‍ ബോര്‍ഹ അറൗഹോ, കൊളംബിയക്കാരന്‍ സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.
അന്താരാഷ്‌ട്ര പ്രശസ്തനായ അര്‍ജന്റീനിയന്‍ കോച്ച് എവര്‍ ഡിമാല്‍ഡെയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനായും ടീമിനൊപ്പമുണ്ട്.
ടീം: ഗോള്‍കീപ്പര്‍മാര്‍: അമന്‍ കുമാര്‍ സാഹ്നി, മുഹമ്മദ് നിയാസ്. കെ, ഷാരോണ്‍. പി, ഹജ്മല്‍ സക്കീര്‍. പ്രതിരോധം: റിച്ചാര്‍ഡ് ഒസെയ് അഗയേമാങ്, അലകസിസ് ഗാസ്റ്റണ്‍ സോസ, അജയ് അലക്‌സസ്, മനോജ്. എം, ഷബാസ് അഹമ്മദ്. എം, മുഹമ്മദ് സലീം. യു, മുഹമ്മദ് അസ്ലം. പി, സാച്ചു സിബി, ജഗനാഥ് ജയന്‍. മധ്യനിര: ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്ലൂറി, നഹുവല്‍ ജോനാഥന്‍ പെരേര, യൂറി ഡി ഒളിവേര, മുഹമ്മദ് അര്‍ഷഫ്, മുഹമ്മദ് ആസിഫ് ഖാന്‍, ക്രിസ്റ്റി ഡേവിസ്, അരുണ്‍ കുമാര്‍. ഡി, വിശാഖ് മോഹനന്‍. മുന്നേറ്റനിര: എന്‍ റിക് ഹാവിയര്‍ ബോര്‍ഹ അറൗഹോ, സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി, മുഹമ്മദ് ആഷിഖ്. കെ, മുഹമ്മദ് റോഷല്‍. പി.പി.









