തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിയിൽ നിയമസഭയിൽ ചർച്ചവേണമെന്ന് പ്രതിപക്ഷം. പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്ന് ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. പക്ഷെ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. പിന്നാലെ സ്പീക്കർ […]









