കോഴിക്കോട്: കക്കോടിയിൽ ഞായറാഴ്ചയുണ്ടായ മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവി ചേവായൂർ പോലീസിന്റെ പിടിയിൽ. ഞായറാഴ്ച രാത്രി പ്രിൻസ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലിൽ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്ഹിൽ സ്വദേശി തേവർകണ്ടി അഖിൽ (32) ആണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ സമീപവാസികളെ കണ്ട് വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു അഖിൽ. പിന്നീട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂർ പോലീസിന്റെയും നിരന്തരനിരീക്ഷണത്തിനൊടുവിൽ എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറമ്പിൽബസാറിലെ അടച്ചിട്ടവീട്ടിൽനിന്ന് ഇരുപത്തിരണ്ട് പവൻ സ്വർണവും […]









