ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണ്. അതുപോലെ ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ സഹായം തങ്ങൾക്കു വേണമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റുവൻ അസർ പറഞ്ഞു. റുവൻ അസറിന്റെ വാക്കുകൾ ഇങ്ങനെ “നിങ്ങൾ ഇന്ത്യയെ നിർമ്മിക്കുന്നതുപോലെ, ഞങ്ങളുടെ മേഖലയും നിങ്ങൾ നിർമ്മിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. രണ്ടോ മൂന്നോ ആഴ്ച മുമ്പ്, ഇസ്രായേലിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ […]









