കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില റോക്കറ്റ് വേഗത്തിൽ മുകളിലേക്ക്. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ മാർക്കറ്റ് വില. ഗ്രാമിന് 10,875 രൂപയുമായി. ഇന്ന് 880 രൂപയുടെ വർധനയോടെയാണ് വിപണി ഉണർന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ചെലവാക്കേണ്ടി വരിക കുറഞ്ഞത് 95,000ത്തിന് മുകളിൽവരും. ഇതോടെ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില നീങ്ങുകയാണ്. അതേസമയം ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. ഇന്നലെയും […]









