വാഷിംഗ്ടൺ: യുഎസ് സർക്കാർ പൂർണമായി ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യമായ ധനബിൽ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. ഇതോടെയാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ച് സൂചന നൽകിയത്. സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്. ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാണിക്കുകയാണ്’, ട്രംപ് വ്യക്തമാക്കി. ഷട്ട്ഡൗൺ […]









