
എറണാകുളം: കൊച്ചി നഗരമധ്യത്തിൽ കൂറ്റൻ പെരുമ്പാമ്പ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇന്ന് രാവിലെയോടെ പെരുമ്പാമ്പിനെ കണ്ടത്. എസ്.സി/എസ്.ടി മെൻസ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിനുള്ളിലെ മരമാണിത്.
റോഡിലൂടെ നടന്നുപോയവരാണ് മരത്തിനു മുകളിൽ ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ഇവർ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും ഉടൻ സ്ഥലത്തെത്തി. ഈ പ്രദേശത്ത് സാധാരണയായി പെരുമ്പാമ്പിനെ കാണാറുണ്ടെങ്കിലും ഇത്രയും വലിയ ഒന്നിനെ കാണുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. പെരുമ്പാമ്പ് എങ്ങനെയാണ് തിരക്കേറിയ നഗരമധ്യത്തിൽ എത്തിയതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിൽ, പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിടികൂടിയ ശേഷം പാമ്പിനെ വനമേഖലയിൽ സുരക്ഷിതമായി വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The post കൊച്ചി നഗരമധ്യത്തിൽ കൂറ്റൻ പെരുമ്പാമ്പ്; പിടികൂടാനുള്ള ശ്രമം തുടരുന്നു appeared first on Express Kerala.









