ഇനിയൊരു ഭരണത്തുടർച്ച അതു സംഭവിക്കില്ല.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടാവുക ഭണമാറ്റമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കാര്യ കാരണങ്ങൾ നിരത്തി അഭിപ്രായപ്പെടുന്നു. അതിനു കാരണമായി പറയുന്നത് പിണറായി വിജയന്റെ ഭരണത്തിൽ മലയാളികൾ പൊറുതിമുട്ടി ഇരിക്കുകയാണ് എന്നതാണ്. പിആർ വർക്കുകൾ കൊണ്ട് മുഖം രക്ഷിക്കാൻ സിപിഎം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രാപ്തിലെത്തുന്നില്ല. കാര്യങ്ങൾ കോൺഗ്രസിന്റെ കരയിലേക്ക് അടുക്കുകയാണെന്നത് സിപിഎമ്മും മനസ്സിലാക്കുന്നുണ്ട്. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ നമുക്ക് പരിശോധിക്കാം. ഈ സർക്കാരിന്റെ ദുർഭരണം […]









