കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും വർദ്ധവന്. ഇന്നു ഉച്ചകഴിഞ്ഞ് 440 രൂപയുടെ വർദ്ധവനാണ് ഉണ്ടായത്. ഇതോടെ സ്വർണം പവന് 87440 രൂപയും ഗ്രാമിന് 10930 രൂപയുമായി. ഇന്ന് രാവിലെ വ്യാപാരമാരംഭിക്കുമ്പോൾ ഗ്രാമിന് 10,875 രൂപയും പവന് 87000 രൂപയുമായിരുന്നു. 880 രൂപയുടെ വർധനയോടെയാണ് രാവിലെ വിപണി ഉണർന്നത്. പിന്നാലെ വീണ്ടും വർധിക്കുകയായിരുന്നു. ഇതോടെ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില നീങ്ങുകയാണ്. അതേസമയം ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 […]









