ധാക്ക: അവാമി ലീഗിന്റെ മുതിർന്ന നേതാവിനെ മരണക്കിടക്കയിലും വിലങ്ങണിയിച്ച മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഷെയ്ഖ് ഹസീന സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന നൂറുൽ മജീദ് മഹമൂദ് ഹുമയൂണിനെ (75) ആണ് ചികിത്സയിലായിരുന്ന സമയത്തും കൈവിലങ്ങണിയിച്ചത്. കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നാണ് ഹുമയൂണിനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ ആരോഗ്യം മോശമായ നൂറുൽ മജീദ് ധാക്ക മെഡിക്കൽ കോേളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് സെപ്റ്റംബർ 29ന് ഹുമയൂൺ മരിച്ചു. […]









