
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടന്റ്സ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന്റെ (INI-CET) 2026 ജനുവരി സെഷനിലെ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന 2026 ജനുവരി സെഷനിലെ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടെൻസ് (ഐഎൻഐ) കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (സിഇടി) യ്ക്കുള്ള (ഐ എൻ ഐ- സി ഇ ടി) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
ALSO READ: ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
എയിംസ് (AIIMS), ജിപ്മെർ (JIPMER) പുതുച്ചേരി, നിംഹാൻസ് (NIMHANS )ബെംഗളൂരു, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (PGIMER)ചണ്ഡീഗഡ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിൽ ബിരുദാന്തര ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനായി ഈ പരീക്ഷയുടെ സ്കോറാണ് പരിഗണിക്കുന്നത്.
മെഡിക്കൽ ബിരുദാനന്തര ബിരുദധാരികൾക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭ്യമാക്കുന്ന പ്രവേശന പരീക്ഷകളിൽ ഒന്നാണ് എയിംസ് നടത്തുന്ന ഐഎൻഐ സിഇടി
ALSO READ: ഇന്ത്യൻ ബാങ്കിൽ ഓഫീസറാകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം
പ്രവേശന പരീക്ഷ 2025 നവംബർ ഒമ്പതിനാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എംഡി, എംഎസ്, എംസിഎച്ച്, ഡിഎം പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഐഐഐ സിഇടി പരീക്ഷ.
The post AIIMS INI CET 2026: പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം appeared first on Express Kerala.









