ഗാസ സിറ്റി: വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 52 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവിൽ ഡിഫൻസ് ഏജൻസിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ പുലർച്ചെ മുതൽ ഗാസയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ഡ്രോൺ, വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ മാത്രം ഒരു കുഞ്ഞുൾപ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ഗാസയിൽ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും […]









