കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ ഓർമപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും നടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ സിപിഎം വേദിയിൽ പോയതിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയാറാണെന്നും റിനി പറഞ്ഞു. ‘‘സ്ത്രീപക്ഷ നിലപാടാണ് […]









