ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുവതീപ്രവേശന വിഷയത്തില്‍ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ചചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. 2019-ല്‍ കൊണ്ടുപോയ സ്വര്‍ണത്തില്‍ നാല് കിലോ കുറവുണ്ടായിരുന്നു. […]









