കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എൻജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേഡ് ഗ്രേഡ് ഓവർസീയർ തസ്തികയിൽ ജോലി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലാവും നവനീത് ജോലിയിൽ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പുതിയ വീട് നിർമിച്ച് താക്കോൽ കൈമാറിയിരുന്നു. ഇതിനൊപ്പം […]









