കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര കിലോ വീതം രണ്ട് ശിൽപങ്ങളിലുമായി അഞ്ച് കിലോ സ്വർണം പൂശി. ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണമാണെന്നും സെന്തിൽ നാഥൻ പറഞ്ഞു. ‘ആ സ്വർണത്തിന്റെ നിറം അങ്ങനെ മങ്ങില്ല. 2019ൽ വീണ്ടും സ്വർണ്ണം പൂശാൻ കൊണ്ടുപോകേണ്ട ആവശ്യമില്ല. 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ […]









