ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇപ്പോൾ സ്റ്റാർ പരിവേഷമാണ് തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ അമ്മപ്പൂച്ചയ്ക്കും രണ്ട് മക്കൾക്കും. മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെയാണ്. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ നാടൻപൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്. വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തിൽനിന്ന് പാമ്പിന്റെ തലയിൽ കടിച്ചു കുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോൾ വരിവരിയായി രണ്ട് കുഞ്ഞൻപൂച്ചകളും പാമ്പുകളുമായി കയറിവന്നു. തിരികെപ്പോയ […]









