
തിരുവനന്തപുരം: വട്ടിയൂർക്കാവ് എസ്എച്ച്ഒ എൻഡിഎ പ്രവർത്തകരെ ബോധപൂർവ്വം വേട്ടയാടുകയാണെന്ന ആരോപണവുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം ആണെന്നും നെട്ടയത്ത് ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും അവർ ആരോപിച്ചു. റഹീമിന്റെ പാർട്ടിയാണ് പ്രദേശത്തെ സമാധാനം കെടുത്തുന്നതെന്നും ആർ. ശ്രീലേഖ വിമർശിച്ചു.
അതേസമയം, ആർ. ശ്രീലേഖയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ലെന്ന് എ.എ. റഹീം എംപി തിരിച്ചടിച്ചു. നിയമപരമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ബിജെപി അവരെ നിലയ്ക്ക് നിർത്തണമെന്നും റഹീം ആവശ്യപ്പെട്ടു. നഗരസഭാ ഭരണത്തിന്റെ ബലത്തിൽ ബിജെപി അഴിഞ്ഞാടുകയാണെന്നും നെട്ടയത്ത് മാധ്യമപ്രവർത്തകർക്ക് നേരെ പോലും ആക്രമണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തലസ്ഥാനത്തെ ജലക്ഷാമം! ഉത്തരവാദിത്വം സർക്കാരിന്; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
കാച്ചാണി ഭാഗത്ത് ബിജെപിക്കുണ്ടായ വളർച്ചയിൽ പ്രകോപിതരായ എൽഡിഎഫ്, പോലീസിനെ ഉപയോഗിച്ച് ഗുണ്ടായിസം കാണിക്കുകയാണെന്ന് ബിജെപി നേതാവ് കരമന ജയൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് 3.30-ന് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി ബഹുജന മാർച്ച് നടത്തും.
The post പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ appeared first on Express Kerala.







