കാസർകോട്: സ്കൂൾ കലോത്സവത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ ഒര അധ്യാപകൻ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്നു ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു. ഗാസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൻറെ ഉള്ളടക്കം കാണിച്ചു കൊണ്ടാണ് പ്ലസ് ടൂ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകർ […]









