പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ശബരിമലയിൽ നടന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര വിശ്വാസം തൊട്ടുതീണ്ടാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചുമാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല. എത്ര വലിയ ഒരു മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. ശബരിമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പിണറായി മന്ത്രിസഭയുടെ കാലത്ത് […]









