
മലയാളത്തിൻ്റെ പ്രിയപ്പെട്ട നായികയായ റിമ കല്ലിങ്കൽ തൻ്റെ കരിയറിനെക്കുറിച്ചും പ്രേക്ഷക പിന്തുണയെക്കുറിച്ചും മനസ്സുതുറന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
ആളുകൾ തന്നെ മറന്നതായി തനിക്ക് തോന്നുന്നില്ലെന്ന് റിമ വ്യക്തമാക്കി. ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചതെന്ന് റിമ പറഞ്ഞു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് തനിക്ക് എപ്പോഴും സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും റിമ കൂട്ടിച്ചേർത്തു. സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി’ ആണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
Also Read: എനിക്ക് അവാർഡ് ലഭിച്ചപ്പോൾ മോഹൻലാലിന് ലഭിച്ച ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല; അടൂർ ഗോപാലകൃഷ്ണൻ
‘ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണത് സംഭവിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആളുകൾ എന്നെ മറന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹമാണ് എനിക്ക് കിട്ടാറുള്ളത്. എൻ്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ,, റിമ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ട്രോളുകളെക്കുറിച്ചും താരം മനസ്സുതുറന്നു. ‘ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസ്സിലാകുമല്ലോ,’ റിമ പറഞ്ഞു. ഇപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ചാൽ താൻ പ്രതികരിക്കേണ്ട ആവശ്യം പോലുമില്ലെന്നും റിമ കൂട്ടിച്ചേർത്തു.
The post പെയ്ഡ് ട്രോളുകൾ; വിമർശകർക്കെതിരെ രൂക്ഷ പ്രതികരണവുമായി റിമ കല്ലിങ്കൽ appeared first on Express Kerala.









