കെഎസ്ആര്‍ടിസി ബസ്സിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വാഹനം പരിശോധിക്കാതെ വിട്ടയാൾക്കെതിരേയും നടപടിയുണ്ടാകും. അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. താൻ മന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ടൺ കണക്കിന് മാലിന്യമാണ് കെഎസ്ആർടിസിയിൽ നിന്ന് മാറ്റിയത്. ഇനിയും ഒരുപാട് പണി ബാക്കിയുണ്ട്. ബസ്സിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ, അത് പിടിക്കുകയും ചെയ്യും നടപടിയുമുണ്ടാകും. അതിന് ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. ഞാൻ മന്ത്രിയായിരിക്കുന്നെങ്കിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. […]









