ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ നക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കിയതിന്റെ തെളിവുകൾ പുറത്ത്. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. സംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്. ഇതിനു പിന്നാലെ സെപ്റ്റംബർ 17ന്, പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി. സ്പോൺസർമാർ ആണ് സംഗമത്തിനു പണം നൽകിയതെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ […]









