തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സ്വവർഗാനുരാഗിയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61) സ്വവർഗാനുരാഗിയാണെന്നും പോലീസ് പറഞ്ഞു. സ്വവർഗരതിക്കിടെയാണ് കൊലപാതകം. ഇയാൾ ഇത്തരത്തിൽ പലരെയും ക്വാർട്ടേഴ്‌സിൽ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ രാത്രി ഏഴിനാണ് സണ്ണി 30 വയസിന് താഴെയുള്ള ഒരാളുമായി ക്വാർട്ടേഴ്‌സിൽ എത്തിയിട്ടുള്ളത്. അതേസമയം കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ […]








