കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് അടിച്ചുമാറ്റിയ സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ സന്ദേശ വിവരങ്ങൾ പുറത്ത്. 2019 ഡിസംബറിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയിൽ സന്ദേശങ്ങളിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും ബാക്കി വന്ന സ്വർണം തൻറെ പക്കൽ ഉണ്ടെന്നും അധികം വന്ന സ്വർണം കൊണ്ടു ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാൻ […]









