
വേനൽക്കാലത്ത്, ശരീരത്തിൽ ജലാംശം നിലനിർത്താൻ നമ്മൾ പരമാവധി ശ്രമിക്കാറുണ്ട്. ധാരാളം വെള്ളവും കുടിക്കാറുണ്ട്. അതിനായി നമ്മൾ എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കൂടെ കരുതാറുണ്ട്. എന്നാൽ സൗകര്യത്തിനു വേണ്ടി നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന് ദോഷം വരുത്താൻ തുടങ്ങുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. ഈ അശ്രദ്ധ ജീവിതത്തിന്റെ ശത്രുവായി മാറുന്നു. അതാണ് പറഞ്ഞ് വരുന്നത്. ഓരോ ദിവസത്തെയും ഉപയോഗം കഴിയുമ്പോൾ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്. പക്ഷെ, ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോഗിച്ച് വൃത്തിയാക്കിയാൽ രോഗങ്ങളും കൂടെപ്പോരും. കുപ്പി നന്നായി കഴുക്കാതെയാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നത് മറ്റൊരു സത്യം.
സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ….
ചെറുനാരങ്ങ ഉപയോഗിച്ച് വെള്ളക്കുപ്പി കഴുകാം. കറയും അഴുക്കും ദുർഗന്ധവും നീക്കാൻ പേരുകേട്ട ചെറുനാരങ്ങ ഉപയോഗിച്ച് വാട്ടർ ബോട്ടിൽ വൃത്തിയായി കഴുകിയെടുക്കാം. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിക്കുള്ളിലൊഴിച്ച് നന്നായി കുലുക്കി കഴുകാം. പിന്നാലെ സോപ്പ് ഉപയോഗിച്ചും കഴുകണം.
ALSO READ: ദീപാവലിക്ക് തയ്യാറാക്കാം രസ്മലായി
വിനാഗിരിയും കുപ്പി കഴുകാൻ ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങളിലെ കറയും അഴുക്കും ദുർഗന്ധവുമെല്ലാം അകറ്റാൻ വിനാഗിരിയും വല്ലതാണ്. വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് ശേഷം നന്നായി കുലുക്കി കഴുകിയെടുക്കാം. ഇതിനുശേഷം കുപ്പി നന്നായി തുടച്ച് ഉണക്കിയെടുക്കണം.
ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. മൂന്നോ നാലോ സ്പൂൺ വിനാഗിരി എടുത്ത് അതിലേക്കൽപം ഇളംചൂടുവെള്ളവും ഒരു ടേബിൾ സ്പൂണോളം ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം തയ്യാറാക്കിയശേഷം അൽപനേരം കുപ്പിയിൽ ഒഴിച്ചുവയ്ക്കണം. പിന്നാലെ വെള്ളക്കുപ്പിയുടെ അകവും പുറവും നന്നായി കഴുകി തുടച്ചെടുക്കാം.
പ്രത്യേകം ശ്രദ്ധിക്കണം – പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കഴുകുമ്പോൾ ചൂടുവെള്ളം ഒഴിവാക്കി ടാപ്പ് വാട്ടർ ഉപയോഗിക്കാൻ മറക്കരുത്. അതുപോലെ എല്ലാ ആറ് മാസം കൂടുമ്പോഴും വെള്ളക്കുപ്പികൾ മാറ്റുകയും വേണം.
The post വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ… appeared first on Express Kerala.









