വാഷിങ്ടൻ: സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കാൻ കൈവിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കിനിൽക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. നോബൽ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ‘ഹോസ്റ്റേജസ് ആൻഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന ബന്ദികളുടെ കൂട്ടായ്മ ഈ ആവശ്യം ഉന്നയിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നീക്കം. പലതവണ പല തരത്തിൽ തനിക്കു നോബൽ സമ്മാനം ലഭിക്കാൻ ശുപാർശ ചെയ്യണമെന്നയാവശ്യവുമായി ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങളെ ട്രംപ് […]









