തിരുവനന്തപുരം: സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാനാണ് ഉണ്ണികൃഷ്ണൻ പോറ്റി കരാറുണ്ടാക്കിയതെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. എല്ലാ സ്‌പോൺസർമാരുടെയും ചരിത്രം പരിശോധിക്കാൻ ഒരു ബോർഡിനും സാധിക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിലിൽ സൂചിപ്പിച്ചിരുന്നത് ശബരിമല സന്നിധാനത്തെ സ്വർണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എൻ വാസുവിൻറെ പ്രതികരണം. എൻ വാസുവിന്റെ പ്രതികരണം ഇങ്ങനെ- ‘സ്വന്തം സ്വർണം […]









