എറണാകുളം: പി.വി ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ലയെന്ന് നുണ പറയുകയാണെന്നു ട്വൻറി ട്വൻറി കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം. തന്നെ രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. ശ്രീനിജനെ നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും. ശ്രീനിജൻ മാത്രമല്ല ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നുവെന്നും സാബു ജേക്കബിന്റെ വെളിപ്പെടുത്തൽ. കൂടാതെ സിപിഎം നേതാക്കൾ പണം വാങ്ങീട്ടുണ്ട്. ഒന്നിനും […]









